HomeNewsShortസാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു: വിദേശ കമ്പോളത്തില്‍ നിന്ന് 69,000 കോടി കടമെടുക്കാനൊരുങ്ങി ഇന്ത്യ

സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു: വിദേശ കമ്പോളത്തില്‍ നിന്ന് 69,000 കോടി കടമെടുക്കാനൊരുങ്ങി ഇന്ത്യ

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെയും സംഘപരിവാര്‍ സംഘടനകളുടെ പോലും മുന്നറിയിപ്പുകള്‍ അവഗണിച്ച് വിദേശ കമ്പോളത്തില്‍ നിന്ന് 69,000 കോടി കടമെടുക്കാനൊരുങ്ങി ഇന്ത്യ. അന്താരാഷ്ട്ര മൂലധന കമ്പോളത്തില്‍ സോവറിന്‍ ബോണ്ടുകള്‍ (കടപ്പത്രങ്ങള്‍) വില്‍പന നടത്തി 10 ബില്ല്യണ്‍ ഡോളര്‍ (69,000 ത്തിലധികം കോടി) രൂപ സമാഹരിക്കാനാണ് നീക്കം.

ഇപ്പോഴത്തെ വിനിമയ നിരക്ക് പ്രകാരം യെന്‍, അല്ലെങ്കില്‍ യൂറോ എന്നീ കറന്‍സികളെ അടിസ്ഥാനമാക്കി ബോണ്ട് വില്‍പന നടത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ കമ്പോളത്തിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് ഡോളര്‍ തന്നെ മതിയെന്ന് തീരുമാനിക്കാന്‍ സാധ്യതയുണ്ടെന്നും പത്തുവര്‍ഷ കാലാവധിയാണ് ബോണ്ടുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്നതെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

ഒരുഘട്ടമായി വില്‍പന വേണമോ അതല്ല രണ്ടുഘട്ടമായി നടത്തണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഏതായാലും ഒക്‌ടോബറില്‍ വില്‍പന നടത്താനാണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments