HomeNewsShortകാലവർഷം ചതിച്ചു: പ്രതീക്ഷിച്ച മഴ ലഭിച്ചില്ല: കടുത്ത വൈദ്യുത പ്രതിസന്ധിയിൽ കേരളം

കാലവർഷം ചതിച്ചു: പ്രതീക്ഷിച്ച മഴ ലഭിച്ചില്ല: കടുത്ത വൈദ്യുത പ്രതിസന്ധിയിൽ കേരളം

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി ഒഴിയുന്നില്ല. പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. ഇടുക്കി ഡാമിൽ 19 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്.ഒരാഴ്ച ശക്തമായ മഴ ലഭിച്ചിട്ടും സംസ്ഥാനത്തിനാവശ്യമായ 66 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന ഇടുക്കിയിലെ അണക്കെട്ടുകളിൽ കാര്യമായ തോതിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. 2,314 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്.

കഴിഞ്ഞ വർഷത്തേതിനേക്കാൾ 72 അടി വെള്ളം കുറവ്. വൈദ്യുതോൽപാദനം ഗണ്യമായി കുറച്ചാണ് കെഎസ്ഇബി ഇടുക്കി ഡാമിലെ ജലനിരപ്പ് അടിത്തട്ടിലെത്താതെ കാക്കുന്നത്. ജില്ലയിലെ മറ്റ് ഡാമുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments