കേരളാ കോണ്‍ഗ്രസ് എമ്മിലുണ്ടായ ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചു. ജോസ് കെ മാണി വിഭാഗത്തിന് ആദ്യ ടേമില്‍ പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനത്തിന് പി ജെ ജോസഫ് വഴങ്ങിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. പ്രശ്നങ്ങളെല്ലാം അവസാനിച്ചതായി കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് അറിയിച്ചു.
ജോസ് കെ മാണി വിഭാഗത്തിന് ആദ്യത്തെ എട്ടുമാസവും പി ജെ ജോസഫ് വിഭാഗത്തിന് തുടര്‍ന്നുള്ള ആറ് മാസവും പ്രസിഡന്റ് സ്ഥാനം നല്‍കാമെന്നാണ് യുഡിഎഫ് യോഗത്തില്‍ ധാരണയായത്. ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആദ്യം പി ജെ ജോസഫ് പ്രതികരിച്ചത്.