HomeNewsShort2020നെ വരവേറ്റ് ജനങ്ങൾ: ലോകമെങ്ങും വിപുലമായ ആഘോഷം

2020നെ വരവേറ്റ് ജനങ്ങൾ: ലോകമെങ്ങും വിപുലമായ ആഘോഷം

2020നെ വരവേറ്റ് ലോകം. വിപുലമായ ആഘോഷങ്ങളോടെയാണ് ലോകം പുതുവർഷത്തെ സ്വാഗതം ചെയ്തത്. സമോവ, കിരിബാത്തി, ടോംഗ എന്നീ മൂന്ന് ദ്വീപ് രാഷ്ട്രങ്ങളാണ് 2020നെ ആദ്യം വരവേറ്റത്. പിന്നാലെ ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലു പുതുവർഷം എത്തി.

കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും വിപുലമായ ആഘോഷങ്ങളാണ് നടന്നത്. ഫോർട്ട് കൊച്ചിയിലും സംഗീതവും നൃത്തവുമായി വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ആഘോഷങ്ങൾ. ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചായിരുന്നു കൊച്ചി പുതുവർഷത്തെ വരവേറ്റത്. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

‘NEW YEAR REVOLUTION’ എന്ന പേരിലാണ് ദില്ലി ജാമിയ സർവകലാശാലയിൽ ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനം എത്തുക. ലണ്ടനിൽ ജനുവരി 1 പകൽ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളിൽ പുതുവർഷം എത്തുക.

വലിയ ആഘോഷത്തോടെയാണ് ന്യൂസിലാൻഡിലും പുതുവർഷത്തെ വരവേറ്റത്. ഓക്ലാൻഡിലാണ് ആദ്യം പുതുവർഷം പുറന്നത്. കരിമരുന്ന് പ്രയോഗത്തോടെയാണ് ജനങ്ങൾ 2020നെ സ്വാഗതം ചെയ്തത്. കൊടും തണുപ്പിനെ അവഗണിച്ചാണ് ഉത്തരേന്ത്യയിൽ പുതുവത്സരാഘോഷങ്ങൾ നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments