HomeNewsShortഉത്തര്‍പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ച്‌ മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

ഉത്തര്‍പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ച്‌ മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

ഉത്തര്‍പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ അപകടം. സംഭവത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് റോഡില്‍ ടാങ്കറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.
അഗ്‌നിശമനസേന സ്ഥലത്തെത്തിയ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ടാങ്കറുകള്‍ കൂട്ടിയിടിക്ക് ശേഷം പൊട്ടിത്തെറിക്കുകയും തുടര്‍ന്ന് അഞ്ച് വാഹനങ്ങള്‍ അഗ്‌നിക്കിരയാവുകയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments