HomeWorld NewsUSAസെൽഫി ഭ്രമത്തിനു മറ്റൊരിര കൂടി; സെൽഫിയെടുക്കുന്നതിനിടെ അമേരിക്കൻ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

സെൽഫി ഭ്രമത്തിനു മറ്റൊരിര കൂടി; സെൽഫിയെടുക്കുന്നതിനിടെ അമേരിക്കൻ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

സെല്‍ഫി ഭ്രമത്തിനിടെ കാലിഫോര്‍ണിയയില്‍ മലയാളി ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. തലശേരി കതിരൂര്‍ ഭാവുകത്തില്‍ വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്. ട്രെക്കിംഗിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇരുവരും കാല്‍ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച യോസാമിറ്റി നാഷണല്‍ പാര്‍ക്കിലെ ട്രെക്കിംഗിനിടെയായിരുന്നു അപകടം. 3000 അടി ഉയരത്തില്‍ നിന്നാണ് ഇരുവരും വീണത്. യു.എസിലെ ഇന്ത്യന്‍ കോണ്‍സുലറ്റ് അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ട്രെക്കിംഗിനിടെ മലമുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നോട്ടു വീഴുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയിരുന്നു. പോക്കറ്റില്‍ നിന്നു ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നാണ് മരിച്ചവര്‍ ഇന്ത്യാക്കാരാണെന്ന് തിരിച്ചറിഞ്ഞത്.

കതിരൂര്‍ ശ്രേയസ് ഹോസ്‌പിറ്റലിലെ ഡോ.എം.വി.വിശ്വനാഥ്, ഡോ.സി.സുഹാസിനി ദമ്ബതികളുടെ മകനാണ് വിഷ്ണു. കോട്ടയം തിരുനക്കര വാണിശ്രീയില്‍ എസ്.ആര്‍.മൂര്‍ത്തി ചിത്ര ദമ്ബതികളുടെ മകളാണ് മീനാക്ഷി. കാലിഫോര്‍ണയിലെ സിഡ്‌കോ സോഫ്‌റ്റവെയര്‍ കമ്ബനിയിലെ എന്‍ജിനീയറായിരുന്നു വിഷ്ണു. മീനാക്ഷിയും ഐ.ടി കമ്ബനി ജീവനക്കാരിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments