HomeNewsShortകര്‍ഷക സമരത്തെ എന്‍.ഐ.എയെ ഉപയോഗിച്ച് നേരിടാനൊരുങ്ങി കേന്ദ്ര സർക്കാർ: കര്‍ഷക സംഘടന നേതാവിന് നോട്ടീസ്

കര്‍ഷക സമരത്തെ എന്‍.ഐ.എയെ ഉപയോഗിച്ച് നേരിടാനൊരുങ്ങി കേന്ദ്ര സർക്കാർ: കര്‍ഷക സംഘടന നേതാവിന് നോട്ടീസ്

 

കര്‍ഷക സമരത്തെ തകര്‍ക്കാന്‍ കേന്ദ്രം എന്‍.ഐ.എയെ ഉപയോഗിക്കുന്നു. ഇതിന്റെ ഭാഗമായി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടന നേതാവിന് എന്‍ഐഎ നോട്ടീസ് നല്‍കി. സംയുക്ത കര്‍ഷക സമിതി നേതാവ് ബല്‍ദേവ് സിങ് സിര്‍സയ്ക്കാണ് നോട്ടീസ് നല്‍കിയത്. ജനുവരി 17ന് എന്‍.ഐ.എയുടെ ഡല്‍ഹി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സമരത്തെ എന്‍.ഐ.എ യേ ഉപയോഗിച്ച് തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കര്‍ഷക നേതാക്കള്‍ പരഞ്ഞു. ആദ്യം സുപ്രിം കോടതിയിലൂടെ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ എന്‍.ഐ.എയേയും ഉപയോഗിക്കുകയാണെന്ന് കര്‍ഷക നേതാക്കളിലൊരാളായ പുരണ്‍ സിങ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments