HomeNewsShortതലസ്ഥാനത്തേക്ക് കൂറ്റന്‍ മാര്‍ച്ച് നടത്താനുള്ള തയാറെടുപ്പുകളുമായി ട്രംപ് അനുകൂലികള്‍: അതീവ ജാഗ്രതയിൽ അമേരിക്ക

തലസ്ഥാനത്തേക്ക് കൂറ്റന്‍ മാര്‍ച്ച് നടത്താനുള്ള തയാറെടുപ്പുകളുമായി ട്രംപ് അനുകൂലികള്‍: അതീവ ജാഗ്രതയിൽ അമേരിക്ക

 

രാജ്യ തലസ്ഥാനത്തേക്ക് കൂറ്റന്‍ മാര്‍ച്ച് നടത്താനുള്ള തയാറെടുപ്പുകളുമായി ട്രംപ് അനുകൂലികള്‍. ഇതോടെ വൈറ്റ് ഹൗസ്, കാപ്പിറ്റോള്‍, നാഷനല്‍ മാള്‍ അടക്കമുള്ള പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. ആയിരക്കണക്കിന് സൈനികരെയാണ് ഇവിടങ്ങളില്‍ വ്യസിപ്പിച്ചത്. ബൈഡന്‍ അധികാരമേല്‍ക്കുന്ന ബുധനാഴ്ച വരെ രാജ്യമെങ്ങും അക്രമാസക്തമായ പ്രതിഷേധം നടന്നേക്കും. കാപിറ്റോളിനു മുന്നിലായി ശക്തമായ ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. തീവ്ര വലതുപക്ഷം നേതൃത്വം നല്‍കുന്ന ബൂഗലൂ പ്രസ്ഥാനമാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.

രണ്ടാം അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിനാണ് തങ്ങള്‍ തയാറെടുക്കുന്നതെന്ന് ബൂഗലൂ നേതാക്കള്‍ പറയുന്നു. മിഷിഗണ്‍, വിര്‍ജീനിയ, വിസ്‌കോന്‍സിന്‍, പെന്‍സില്‍വാനിയ, എന്നിവിടെയെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ടെക്‌സാസ് 20 വരെ തലസ്ഥാനം അടച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments