കർഷക പ്രക്ഷോഭം അറുപത്തിയഞ്ചാം ദിവസത്തിലേക്ക്: സമരം കടുപ്പിക്കാനൊരുങ്ങി കർഷകർ: ജാഗ്രതയോടെ പോലീസ്

32

 

രാജ്യത്തെ പിടിച്ചുലച്ച
കർഷക പ്രക്ഷോഭം ഇന്ന് അറുപത്തിയഞ്ചാം ദിവസത്തിലേക്ക്. റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ പരേഡിന് ശേഷം തിരിച്ചുപോയ കർഷകരും സമരസ്ഥലങ്ങളിൽ ഇന്നലെ വൈകീട്ടോടെ തിരിച്ചെത്തി.
കർഷകരുടെ എണ്ണം കൂടിയതോടെ ഗാസിപ്പൂർ അതിർത്തി ഒഴുപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് യുപി പൊലീസ് തൽക്കാലം പിന്മാറി. കർഷകർക്കെതിരെ ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടിയുള്ള ഒരു വിഭാഗത്തിന്റെ പ്രതിഷേധം പൊലീസ് ഗൂഡാലോചനയെന്ന് കർഷക നേതാക്കൾ ആരോപിച്ചു. ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി കർഷക സമരത്തിനെതിരെ പ്രദേശവാസികളെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത് ഇന്നലെ സിംഗുവിൽ സംഘർഷത്തിന് കാരണമായിരുന്നു.