ഒമ്പതാം ക്ലാസ് വരെ ഓൾ പ്രൊമോഷൻ പരിഗണനയിൽ: വാര്‍ഷിക പരീക്ഷകളും ഒഴിവാക്കിയേക്കും: തീരുമാനം കോവിഡ് വ്യാപനം പരിഗണിച്ച്

32

 

നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള ഓള്‍ പ്രമോഷന്‍ ഒമ്ബതില്‍ കൂടി നടപ്പാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഒമ്ബതു വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളും ഒഴിവാക്കിയേക്കും. വരും മാസങ്ങളില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി കണക്കിലെടുത്താണ് കുട്ടികളുടെ ഓള്‍ പ്രമോഷന്‍ പരിഗണിക്കുന്നത്.

കോവിഡ് മൂലം സ്‌കൂള്‍ തുറക്കാത്തതിനാല്‍ വാര്‍ഷിക പരീക്ഷ നടത്തുക സാധ്യമല്ല. ഓണ്‍ലൈന്‍ സംവിധാനം വഴിയുള്ള ക്ലാസ്സ് നടക്കുന്നുണ്ടെങ്കിലും പൊതു പരീക്ഷ നടത്തുന്നതില്‍ പ്രായോഗിക തടസ്സങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ഓൾ പ്രമോഷൻ പരിഗണനയിൽ വരുന്നത്.