HomeNewsShortഡോക്ടര്‍മാരുടെ സമരം നിർത്തിവച്ചു; തീരുമാനം മെഡിക്കല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതിനെ തുടര്‍ന്ന്

ഡോക്ടര്‍മാരുടെ സമരം നിർത്തിവച്ചു; തീരുമാനം മെഡിക്കല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതിനെ തുടര്‍ന്ന്

ഐഎംഎ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. മെഡിക്കല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. രാജ്ഭവന് മുന്നിലെ നിരാഹാര സമരവും പിന്‍വലിച്ചു.പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്.ബജറ്റ് സമ്മേളത്തിന് മുമ്പ് കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു.

ആരോഗ്യ മേഖലയില്‍ ബില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയില്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ഗുണമേ ഉണ്ടാക്കു. ബില്ലുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കുള്ള ആശങ്ക സംബന്ധിച്ച് ഐഎംഎ പ്രതിനിധികളുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നുവെന്നും നഡ്ഡ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments