ഒറ്റ ദിവസം രോഗികൾ 4 ലക്ഷത്തോടടുക്കുന്നു: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം

8

രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു.ബുധനാഴ്ച ഇന്ത്യയിൽ 3,82,315 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,780 പേരുടെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പ്രതിദിന രോഗബാധ സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

ഇതുവരെ രാജ്യത്ത് 2,26,188 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 34,87,229 സജീവ രോഗികളും ഇന്ത്യയിലുണ്ട്. ഇതുവരെ രാജ്യത്ത് 2,06,65,148 പേർക്കാണ് കോവിഡ് ബാധിച്ചത്. രോഗമുക്തരായവരുടെ എണ്ണം 1,69,51,731 ആയി. ഇതുവരെ 16,04,94,188 പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.