മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ദുരിതാശ്വാസ ഫണ്ടിലേക്കു പണം നൽകുന്നതിനു മുൻപ് നിങ്ങൾ ഇതു ചെയ്യൂ”: വൈറലായി ശ്രീശാന്തിന്റെ കുറിപ്പ് !

7

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനു മുൻപ്, തൊട്ടടുത്ത് സഹായം ആവശ്യമുളളവരുണ്ടോയെന്ന് അന്വേഷിച്ച് സഹായം ഉറപ്പാക്കണമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത കുറിപ്പിലാണ് ശ്രീശാന്ത് ഇക്കാര്യം അഭ്യർത്ഥിച്ചത്.

“പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സംഭാവന നൽകുന്നതിനു മുൻപ്, ചുറ്റുമൊന്നു കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ സഹായം ആവശ്യം ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ
ആദ്യം അവരെ കരുത്തരാക്കുക. കാരണം, നിങ്ങൾക്ക് മാത്രമേ അവരിലേക്കെത്തിച്ചേരാനാകൂ. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല” ശ്രീ കുറിച്ചു.