HomeNewsShortരാജ്യത്ത് രോഗവ്യാപനം അതിരൂക്ഷം; ഇതുവരെ രോഗബാധിതർ 11 ലക്ഷം കടന്നു കുതിക്കുന്നു; അതീവ ജാഗ്രത വേണം

രാജ്യത്ത് രോഗവ്യാപനം അതിരൂക്ഷം; ഇതുവരെ രോഗബാധിതർ 11 ലക്ഷം കടന്നു കുതിക്കുന്നു; അതീവ ജാഗ്രത വേണം

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിവേഗത്തില്‍. നിലവില്‍ 11,18,107 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 27,497 പേരുടെ ജീവന്‍ വൈറസ് കവര്‍ന്നെടുത്തു. 7,00086 പേര്‍ക്ക് രോഗം ഭേദമായി എന്നതാണ് ഏക ആശ്വാസം. രാജ്യത്ത്​ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. തമിഴ്​നാടും ഡല്‍ഹിയുമാണ്​ തൊട്ടുപിന്നില്‍. 3,10,455 പേരെയാണ് ഇവിടെ രോഗം പിടികൂടിയത്. 11,854 പേര്‍ മരിച്ചു. ഡല്‍ഹി (സ്ഥിരീകരിച്ചത്: 1,22,793 മരണം: 3,628), കര്‍ണാടക (63,772- 1,331), ആന്ധ്ര പ്രദേശ് (49,650- 642), യു പി (49,247- 1,146), ഗുജറാത്ത് (48,441- 2,142), തെലങ്കാന (45,076- 415), പശ്ചിമ ബംഗാള്‍ (42,487- 1,112), രാജസ്ഥാന്‍ (29,434- 559). 1,69,569 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 1,70,693 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2,481 പേര്‍ മഹാമാരിക്കു കീഴടങ്ങി. 1,17,915 പേര്‍ രോഗവിമുക്തി നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments