തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ മുന്‍ മുഖ്യ പൂജാരിയായിരുന്ന ശ്രീനിവാസ മൂര്‍ത്തി ദീക്ഷിതിലു കോവിഡ് പിടിപെട്ടു മരിച്ചു. 73 വയസായിരുന്നു. തിരുപ്പതി കോവിഡ് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ടുകാലം തിരുപ്പതിയില്‍ പൂജാരിയായിരുന്നു ദീക്ഷിതിലു. മുഖ്യ പൂജാരിയായും ഏറെക്കാലം പ്രവര്‍ത്തിച്ചു.ലോക്ക്ഡൗണിന് ശേഷം ജൂണ്‍ പതിനൊന്നിനാണ് ക്ഷേത്രം വീണ്ടും തുറന്നത്. ക്ഷേത്രത്തിലെ പുരോഹിതരും ജീവനക്കാരും ഉള്‍പ്പടെ 140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ മുൻ തന്ത്രി കോവിഡ് പിടിപെട്ടു മരിച്ചു; പുരോഹിതരും ജീവനക്കാരും ഉള്‍പ്പടെ 140 പേര്‍ക്ക് കോവിഡ്
RELATED ARTICLES