HomeAround Keralaകോറോണയുടെ മറവിൽ വീണ്ടും ക്രെഡിറ്റ് കാർഡ് തട്ടിപ്പ് ! മുന്നറിയിപ്പുമായി സർക്കാർ ഏജൻസി

കോറോണയുടെ മറവിൽ വീണ്ടും ക്രെഡിറ്റ് കാർഡ് തട്ടിപ്പ് ! മുന്നറിയിപ്പുമായി സർക്കാർ ഏജൻസി

കോവിഡ് വ്യാപനം രൂക്ഷമായതോടെ ആളുകള്‍ ഓണ്‍ലൈന്‍വ്യാപാരമാണ് ഇപ്പോള്‍ കുടുതലായും നടത്തുന്നത്. ഈ സാഹചര്യത്തില്‍ ഇ-കൊമേഴ്‌സ് വെബ് സൈറ്റുകളിലൂടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ തട്ടിപ്പുകൾ വ്യാപകമാകുന്നതായി മുന്നറിയിപ്പ്. ഇ-കൊമേഴ്‌സ് വെബ് സൈറ്റുകളിലൂടെയുള്ള
പണമിടപാട് നടത്തുന്നത് പരമാവധി ഒഴിവാക്കാണമെന്നു സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകുന്നു. സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട്-ഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്ത് യാണ് തട്ടിപ്പുസംഘം ലക്ഷ്യംവെക്കുന്നത്. എ.എസ്.പി.നെറ്റ് വെബ് ആപ്ലിക്കേഷന്‍ ഫ്രെയിംവര്‍ക്കിനൊപ്പം പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഐ.ഐ.എസ്. സര്‍വറില്‍ ഹോസ്റ്റുചെയ്തിട്ടുള്ള സൈറ്റുകളും ലിനക്സ്, അപ്പാച്ചെ, മൈഎസ്ക്യുഎല്‍, പി.‌എച്ച്‌.പി. പ്ലാറ്റ്ഫോമുകളിലുള്ള ഇ-കൊമേഴ്‌സ് സൈറ്റുകളുമാണ് വിവരങ്ങള്‍ചോര്‍ത്തി പണം തട്ടാന്‍ ഉപയോഗിക്കുന്നതെന്ന് സെര്‍ട്ട്-ഇന്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments