ലോകമാകെ കോവിഡിനെ തുടര്‍ന്ന് ജീവന് നഷ്ടമായവരുടെ എണ്ണം 6,13,213ലേക്ക് എത്തി. 1,48,52,700 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ കണക്ക് വലിയ ആശങ്കയാണ് ഉയർത്തുന്നത്. 21,21,645 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അവിടെ മരിച്ചത് 80,251 പേര്. 11,54,917 പേര്‍ക്ക് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 28,009 പേര്‍ക്ക് ഇന്ത്യയില്‍ ജീവന് നഷ്ടമായി. അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 39,61,429ലേക്ക് എത്തിയപ്പോള്‍ ഇവിടെ കോവിഡ് ജീവനെടുത്തവരുടെ എണ്ണം 1,43,834 ആണ്.
കോവിഡ്: ലോകമാകെ ഇതുവരെ പൊലിഞ്ഞത് 6,13,213 ജീവനുകള്‍; ആകെ രോഗികളുടെ എണ്ണം ഒന്നര കോടിയിലേക്ക്
RELATED ARTICLES