HomeNewsShort24 മണിക്കൂർ: 10,000 നടുത്ത് രോഗികൾ: രാജ്യത്ത് ശമനമില്ലാതെ കോവിഡ്

24 മണിക്കൂർ: 10,000 നടുത്ത് രോഗികൾ: രാജ്യത്ത് ശമനമില്ലാതെ കോവിഡ്

ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ 2.56 ലക്ഷം കടന്നു. രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 9,983 കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു ദിവസം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ ആറാം ദിവസമാണ് രാജ്യത്ത് 9000 ത്തിൽ അധികം കേസുകൾ രേഖപ്പെടുത്തുന്നത്. രാജ്യത്ത് മൊത്തം കോവിഡ് ബാധിതർ 2,56,611 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.

24 മണിക്കൂറിനിടയിൽ 206 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണങ്ങൾ 7,135 ആയി ഉയർന്നു. 1,25,381 സജ്ജീവ രോഗികളാണ് രാജ്യത്തുള്ളത്. 1,24,094 പേർ രോഗമുക്തരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments