HomeAround Keralaകേരള പോലീസിന്റെ പുതിയ മൊബൈൽ ആപ്പ് എത്തുന്നു ! 'POL-App' പൊല്ലാപ്പ് ആവില്ലെന്ന് ഉറപ്പിച്ച് പോലീസ്...

കേരള പോലീസിന്റെ പുതിയ മൊബൈൽ ആപ്പ് എത്തുന്നു ! ‘POL-App’ പൊല്ലാപ്പ് ആവില്ലെന്ന് ഉറപ്പിച്ച് പോലീസ് !

കേരള പോലീസിന്റെ സേവനങ്ങൾ ഇനി ഓൺലൈനിലും. നിലവിലുണ്ടായിരുന്ന ആപ്ലിക്കേഷനുകൾ സംയോജിപ്പിച്ചുകൊണ്ട് പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കേരള പോലീസ്. സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രചാരണത്തിലൂടെ ആണ് പോലീസ് പുതിയ ആപ്പിന് പേര് കണ്ടെത്തിയത്. ആപ്പിന് പേടിയുള്ള പോലീസിന്റെ അന്വേഷണത്തിന് വൻ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ ലഭിച്ചത്. അനുയോജ്യമായ പേര് നിർദ്ദേശിക്കുന്ന ഒരാൾക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ തിരുവനന്തപുരം സ്വദേശി ശ്രീകാന്താണ് ആ പേര് നിർദ്ദേശിച്ചത്, പൊൽ-ആപ്പ്. അതായത് പോലീസ് എന്നതിലെ പോലും മൊബൈൽ ആപ്പിന്റെ ആപ്പും ചേർത്ത് Pol-app എന്ന പേരു ഒടുവിൽ സ്വീകരിക്കുകയായിരുന്നു.

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് പേര് നിര്‍ദേശിച്ചത്. വിജയിക്ക് സംസ്ഥാന പൊലീസ് മേധാവി ഉപഹാരം നൽകും. പൊതുജനസേവന വിവരങ്ങള്‍, സുരക്ഷാമാര്‍ഗ നിര്‍ദ്ദേശങ്ങള്‍, അറിയിപ്പുകള്‍, കുറ്റകൃത്യ റിപ്പോര്‍ട്ടിംഗ്, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിര്‍ദ്ദേശങ്ങള്‍, ജനമൈത്രി സേവനങ്ങള്‍, സൈബര്‍ ബോധവല്‍ക്കരണം തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് പുതിയ ആപ്പ് പ്രവർത്തനസജ്ജമായിരിക്കുന്നത്. ജൂൺ 10ന് ഓൺലൈൻ റിലീസിംഗ് ലൂടെ ആവും ആപ്പ് ഉദ്ഘാടനം നിർവഹിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments