സംസ്ഥാനത്ത് രോഗം ആർക്കും വരാമെന്നും ജാഗ്രതയാണ് ആവശ്യമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ. കൊവിഡ് നിരീക്ഷണം വീട്ടിൽ മതിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയാണ്. സംസ്ഥാനത്ത് പത്ത് ശതമാനം പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്. അത് നിയന്ത്രിക്കാൻ സാധിച്ചാൽ കൊവിഡ് നിരക്ക് കുറയ്ക്കാൻ സാധിക്കും.അതിന് സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. മാസ്ക്ക് കൃത്യമായി ധരിക്കണം. ധരിക്കുന്ന മാസ്ക്ക് വൃത്തിയായി സൂക്ഷിക്കണം. ഉറവിടം വ്യക്തമാകാത്ത രോഗിയുടെ സമീപ പ്രദേശങ്ങളിലെ ആളുകൾക്കും പരിശോധന ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
രോഗം ആർക്കും വരാവുന്ന സാഹചര്യം: ക്വാറന്റൈൻ വീട്ടിൽ മതി: ആരോഗ്യമന്ത്രി
RELATED ARTICLES