HomeNewsShortഇന്ത്യ സന്ദർശിക്കാനെത്തിയ 15 ഇറ്റാലിയൻ വംശജർക്ക് കൊറോണ ബാധ: വിപുലമായ തയ്യാറെടുപ്പുകൾ സ്വീകരിച്ചതായി പ്രധാനമന്ത്രി

ഇന്ത്യ സന്ദർശിക്കാനെത്തിയ 15 ഇറ്റാലിയൻ വംശജർക്ക് കൊറോണ ബാധ: വിപുലമായ തയ്യാറെടുപ്പുകൾ സ്വീകരിച്ചതായി പ്രധാനമന്ത്രി

ഇന്ത്യ സന്ദർശിക്കാനെത്തിയ 15 ഇറ്റാലിയൻ വംശജർക്ക് കൊറോണ(കൊവിഡ് 19)​ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇന്നലെയാണ് 21 പേരെ നിരീക്ഷണ ചാവ്‌ല ക്യാമ്പിലേക്ക് മാറ്റിയത്. എയിംസിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായി കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി. ഇറ്റലിയിൽനിന്ന് ജയ്പുർ സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ട് ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. അവധി മുന്‍നിറുത്തി വിദൂര പഠന സംരംഭം ആരംഭിക്കുന്നതിനെ കുറിച്ചും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.കൊവിഡ്​ 19 പ്രതിരോധിക്കുന്നതിനായി 12 ബില്യൺ ഡോളറിൻെറ പാക്കേജ്​ ലോകബാങ്ക്​ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകരാജ്യങ്ങൾക്ക്​ ​രോഗപ്രതിരോധത്തിനുള്ള സഹായം നൽകുകയാണ്​ പ്രധാനലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments