HomeNewsShortപൗരത്വപട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട 19 ലക്ഷം പേര്‍ക്ക് റിജക്ഷന്‍ സ്ലിപ്പ് നൽകാനൊരുങ്ങി അസം സർക്കാർ; ഇനി...

പൗരത്വപട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട 19 ലക്ഷം പേര്‍ക്ക് റിജക്ഷന്‍ സ്ലിപ്പ് നൽകാനൊരുങ്ങി അസം സർക്കാർ; ഇനി ആശ്രയം വിദേശ ട്രിബ്യൂണൽ

അസമിൽ പൗരത്വപട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട 19 ലക്ഷം പേര്‍ക്ക് റിജക്ഷന്‍ സ്ലിപ്പ് നലകാന്‍ എന്‍ആര്‍സി അതോറിറ്റി. നിയമസഭയില്‍ ആണ് ഇക്കാര്യം അറിയിച്ചത്. പൗരത്വപട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടതിന്റെ കാരണങ്ങള്‍ കാണിച്ചുകൊണ്ടായിരിക്കും റിജക്ഷന്‍ സ്ലിപ്പ് നല്‍കുക. റിജക്ഷന്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടിയാല്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് 120 ദിവസത്തിനുള്ളില്‍ വിദേശ ട്രിബ്യൂണലിനെ സമീപിക്കാം. ശേഷം ഇവരെ പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോയെന്ന് വിദേശ ട്രിബ്യൂണലിന് തീരുമാനിക്കാം.

ഈ വര്‍ഷം മാര്‍ച്ച് ഇരുപതോടെ റിജക്ഷന്‍ ഓര്‍ഡര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് എംഎല്‍എ റെക്കിബുദ്ദീന്‍ അഹമ്മദിന്റെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്ററി കാര്യമന്ത്രി ചന്ദ്ര മോഹന്‍ പട്ടോവറാണ് ഇക്കാര്യം സഭയില്‍ അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments