HomeCinemaനടൻ ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് ഒത്തുതീർപ്പിലേക്ക്; നഷ്ടപരിഹാരം കൊടുക്കാൻ തയ്യാറെന്നു താരം

നടൻ ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് ഒത്തുതീർപ്പിലേക്ക്; നഷ്ടപരിഹാരം കൊടുക്കാൻ തയ്യാറെന്നു താരം

ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് ഒത്തുതീർപ്പിലേക്ക് എത്താൻ സാധ്യത. അഭിനയിച്ച രണ്ട് സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് നിർമ്മാതാക്കൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സന്നദ്ധത ഷെയ്ൻ നിഗം അറിയിച്ചു. രണ്ട് സിനിമകൾക്കുമായി 32 ലക്ഷം രൂപ നൽകാം എന്നാണ് ഷെയ്ൻ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് അമ്മ സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. നിർമാതാക്കളുടെ സംഘടനയുമായി നാളെ തന്നെ ചർച്ച നടത്തുമെന്നും പ്രശ്നം പരിഹരിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി. സംഘടനകളുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഷെയ്ൻ നിഗവും സമ്മതിച്ചു.

അമ്മ യോഗത്തിനിടെ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതൃത്വവുമായി ഫോണിൽ സംസാരിച്ചു. അമ്മ എക്സിക്യൂട്ടീവ്‌യോഗം പുരോഗമിക്കുന്നതിനിടെയായിരുന്നു നിർമ്മാതാക്കളുമായി ഫോണിലൂടെയുള്ള ചർച്ച. ഷെയ്ൻ നിഗം 32 ലക്ഷം നഷ്‌ടപരിഹാരമായി നൽകുമെന്ന് അമ്മ നേതൃത്വം നിർമ്മാതാക്കളുടെ സംഘടനയെ അറിയിച്ചു. നഷ്ടപരിഹാരം കൈപ്പറ്റി ഷെയ്നിന്റെ വിലക്ക് നീക്കാൻ തയ്യാറാണെന്ന് നിർമ്മാതാക്കൾ അമ്മ ഭാരവാഹികൾക്ക് ഉറപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments