HomeNewsShortഇറ്റലിയില്‍ കൂറ്റന്‍ പാലം തകർന്നുവീണ് 22 മരണം; കെട്ടിടങ്ങളും വാഹനങ്ങളുമടക്കം താഴേക്കുപതിച്ചു

ഇറ്റലിയില്‍ കൂറ്റന്‍ പാലം തകർന്നുവീണ് 22 മരണം; കെട്ടിടങ്ങളും വാഹനങ്ങളുമടക്കം താഴേക്കുപതിച്ചു

ഇറ്റലിയിലെ ജെനോവില്‍ പാലം തകര്‍ന്ന് 22 പേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്. ശക്തമായ മഴയില്‍ രാവിലെ 11.30ന് പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. തകര്‍ന്നു വീണ പാലത്തില്‍ നിന്ന് 29 അടിയോളം താഴ്ചയിലേക്ക് വാഹനങ്ങള്‍ പതിച്ചാണ് മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം. നദിക്കും റെയില്‍ ട്രാക്കിനും കെട്ടിടങ്ങള്‍ക്കും കുറുകെയാണ് ഇറ്റലിയേയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന കൂറ്റന്‍ പാലം കടന്നുപോകുന്നത്. അപകടത്തില്‍ അനവധി കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാറും ട്രക്കുകളും കുടുങ്ങിക്കിടക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments