HomeNewsShortസമൂഹവ്യാപന സൂചന; യാത്രാ റൂട്ട്മാപ്പ് എഴുതിസൂക്ഷിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം; തയാറാക്കേണ്ടത് ഇങ്ങനെ:

സമൂഹവ്യാപന സൂചന; യാത്രാ റൂട്ട്മാപ്പ് എഴുതിസൂക്ഷിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം; തയാറാക്കേണ്ടത് ഇങ്ങനെ:

കേരളത്തിൽ കൊറോണ വൈറസിന്റെ സ​മൂ​ഹ​വ്യാ​പ​ന സൂ​ച​ന നൽകിയ സാഹചര്യത്തിൽ ഓ​രോ വ്യ​ക്​​തി​യും എ​പ്പോ​ള്‍ എ​വി​ടെ​യൊ​ക്കെ പോ​യി എ​ന്നും എ​ത്ര​സ​മ​യം ചെ​ല​വ​ഴി​ച്ചു​വെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ള്‍ വ്യ​ക്​​ത​മാ​യി എ​ഴു​തി സൂ​ക്ഷി​ക്ക​ണ​മെ​ന്ന ആവശ്യം മുന്നോട്ടുവച്ച് അ​ധി​കൃ​ത​ര്‍. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തി​ന്​​ ര​ണ്ടും മൂ​ന്നും ദി​വ​സം മു​മ്ബു​ള്ള കാ​ര്യ​ങ്ങ​ള്‍ പോ​ലും കൃ​ത്യ​മാ​യി പ​ല​ര്‍​ക്കും ഓ​ര്‍​ത്തെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​രു​ന്ന​താ​ണ്​ വി​വ​ര​ങ്ങ​ള്‍ എ​ഴു​തി സൂ​ക്ഷി​ക്ക​ണ​മെ​ന്ന നിർദേശത്തിനു പിന്നിൽ. രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ ഓ​രോ​രു​ത്ത​രും സ്വ​യം സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്ന്​ ജി​ല്ല ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും നി​ര്‍​ദേ​ശി​ച്ചു. ആളുകൾ കോ​വി​ഡ്​ ഡ​യ​റി സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഓ​രോ ദി​വ​സ​വും ഏ​തൊ​ക്കെ സ​മ​യ​ങ്ങ​ളി​ല്‍ എ​വി​ടെ​യെ​ല്ലാം സ​ന്ദ​ര്‍ശി​ച്ചു എ​ന്ന​കാര്യം മ​ന​സ്സി​ലാ​ക്കി റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​കുമെന്നാണ് കണക്കുകൂട്ടൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments