HomeNewsShortലോകത്ത് കോവിഡ് ബാധിതർ 1.30 കോടി കടന്നു കുതിക്കുന്നു; മരണം 5.71 ലക്ഷത്തിലധികം

ലോകത്ത് കോവിഡ് ബാധിതർ 1.30 കോടി കടന്നു കുതിക്കുന്നു; മരണം 5.71 ലക്ഷത്തിലധികം

ലോകത്ത്  1,30,27,889  പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 5,71,076  ആയി ഉയര്‍ന്നു.75,75,523 പേര്‍ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയില്‍ ഇന്നലെമാത്രം 59,000ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,355,646 ആയി ഉയര്‍ന്നു. മരണസംഖ്യ 137,403 ആയി. 1,490,446 പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ 945 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 71,492 ആയി.1,840,812 പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1,213,512 രോഗമുക്തരായി. ഇത് അഞ്ചാം തവണയാണ് 24 മണിക്കൂറിനിടെ 2 ലക്ഷത്തിലധികം രോഗികള്‍ ലോകത്ത് ഉണ്ടാകുന്നത്.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 34,13,995, ബ്ര​സീ​ല്‍- 18,66,176, ഇ​ന്ത്യ- 8,79,466, റ​ഷ്യ- 7,27,162, പെ​റു- 3,26,326, ചി​ലി- 3,15,041, സ്പെ​യി​ന്‍- 3,00,988, മെ​ക്സി​ക്കോ- 2,95,268, ബ്രി​ട്ട​ന്‍- 2,89,603, ദ​ക്ഷി​ണാ​ഫ്രി​ക്ക- 2,76,242.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments