HomeSportsഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: വെസ്‌റ്റിന്‍ഡീസിനു നാല്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: വെസ്‌റ്റിന്‍ഡീസിനു നാല്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

കോവിടിന്റെ പശ്ചാത്തലത്തിൽ നടന്ന, ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ വെസ്‌റ്റിന്‍ഡീസിനു നാല്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. അവസാന ദിവസം 200 റണ്ണിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ്‌ 64.2 ഓവറിലാണു ജയമറിഞ്ഞത്‌. ഓപ്പണര്‍ ജോണ്‍ കാംബെല്‍ (26 പന്തില്‍ എട്ട്‌) ആണു വിജയ റണ്ണെടുത്തത്‌. സ്‌കോര്‍: ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സ് 204, രണ്ടാം ഇന്നിങ്‌സ് 313. വെസ്‌റ്റിന്‍ഡീസ്‌ ഒന്നാം ഇന്നിങ്‌സ് 318, രണ്ടാം ഇന്നിങ്‌സ് ആറിന്‌ 200.

ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ ചുരുട്ടിക്കൂട്ടാന്‍ വിന്‍ഡീസിനായി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 313 റണ്ണിന്‌ അവസാനിച്ചിരുന്നു. 75 റണ്‍ വഴങ്ങി അഞ്ച്‌ വിക്കറ്റെടുത്ത പേസര്‍ ഷാനോണ്‍ ഗബിയേലാണ്‌ ഇംഗ്ലണ്ടിനെ തകര്‍ത്തത്‌. റോസ്‌റ്റണ്‍ ചാസ്‌, അല്‍സാരി ജോസഫ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും നായകന്‍ ജാസന്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റുമെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments