സിഖ് വിരുദ്ധ കലാപത്തിന്റെ പേരിൽ രാജീവ് ഗാന്ധിയെ നേരിട്ട് കടന്നാക്രമിച്ച് ബിജെപി. 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ സർക്കാർ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നെന്ന് ബിജെപി ആരോപിച്ചു. കൊലയ്ക്കുള്ള ആഹ്വാനം നടത്തിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസിൽ നിന്ന് നേരിട്ടാണെന്നും ബി ജെ പി ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിൽ ആരോപിച്ചു. നാനാവതി കമ്മീഷൻ റിപ്പോര്‍ട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ട്വീറ്റിൽ ഓര്‍മ്മിപ്പിക്കുന്നു.
സിഖ് വിരുദ്ധ കലാപത്തിൽ സർക്കാർ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നെന്ന് ബിജെപി; സംഭവം വിവാദത്തിൽ
RELATED ARTICLES