HomeNewsShortബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ധാരണയായി; നടന്നത് 57 ദിവസം നീണ്ടുനിന്ന...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ധാരണയായി; നടന്നത് 57 ദിവസം നീണ്ടുനിന്ന അന്വേഷണം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ധാരണ. കോട്ടയത്ത് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടന്ന യോഗമാണ് അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയത്. പന്ത്രണ്ടാം തീയതി ഐജിയുടെ നേതൃത്വത്തില്‍ യോഗം ബിഷപ്പിനെ വിളിച്ചുവരുത്താന്‍ അനുമതി നല്‍കിയേക്കും. ജലന്തര്‍ ബിഷപ്പിനെതിരായ പീഢന കേസില്‍ 90% അന്വേഷണവും പൂര്‍ത്തിയായി. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ ആറുമണിക്കൂര്‍ നീണ്ട അവലോകനയോഗം കേസിലെ രേഖകള്‍ ഇഴകീറി പരിശോധിച്ചു.

ഇനിയും വ്യക്തത വരുത്തേണ്ട കാര്യങ്ങളെക്കുറിച്ചും ധാരണയായി. 12 ന് ചേരുന്ന ഐജിയുടെ യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. അതേ സമയം പൊലീസ് കേസ് അട്ടിമറിക്കുന്നതായുള്ള എല്ലാ ആരോപണങ്ങളും അന്വേഷണസംഘം തള്ളിക്കളഞ്ഞു. നാലു വര്‍ഷം പഴക്കമുള്ള സംഭവത്തില്‍ സാക്ഷിമൊഴിയാണ് പ്രധാനം. അതിനാലാണ് കന്യാസ്ത്രീയെ പലതവണ ചോദ്യം ചെയ്യേണ്ടി വന്നത്. 57 ദിവസം നീണ്ട വിശദമായ അന്വേഷണം ആണ് നടന്നതെന്നും എന്ന് പി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments