HomeNewsShortലാപ്‌ടോപ് ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; ഹാജരാക്കിയില്ലെങ്കിൽ മറ്റൊരു കേസ്സുകൂടി

ലാപ്‌ടോപ് ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; ഹാജരാക്കിയില്ലെങ്കിൽ മറ്റൊരു കേസ്സുകൂടി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ലാപ്‌ടോപ് ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ലാപ്‌ടോപ് ഹാജരാക്കിയില്ലെങ്കില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കേസ് കൂടി ചുമത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് ലാപ്‌ടോപ് കിട്ടിയില്ലെങ്കില്‍ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം. ലാപ്‌ടോപ്പ് ഹാജരാക്കാത്ത വിവരം ഹൈക്കോടതിയെ അറിയിക്കാനും പൊലീസ് നീക്കം തുടങ്ങി.

ഡല്‍ഹിയിലുള്ള ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രിക്കെതിരെ എടുത്ത നടപടിയാണ് ബലാത്സംഗക്കേസിന് പിന്നിലെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. എന്നാല്‍, പൊലീസില്‍ പരാതി നല്‍കിയ ശേഷം കന്യാസത്രീക്കെതിരെ നടപടിക്കത്ത് തയ്യാറാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments