HomeNewsShortനിലയ്ക്കലില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം; പമ്പയിലേക്ക് കടത്തിവിടണമെന്ന് ആവശ്യം

നിലയ്ക്കലില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം; പമ്പയിലേക്ക് കടത്തിവിടണമെന്ന് ആവശ്യം

നിലയ്ക്കലില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. പമ്പയിലേക്ക് കടത്തിവിടണമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആവശ്യം. കെഎസ്ആര്‍ടിസി ബസിലും കയറ്റി വിടുന്നില്ലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസി ബസില്‍ കയറ്റിവിടാമെന്ന് പൊലീസ് നേതാക്കളെ അറിയിച്ചെങ്കിലും തര്‍ക്കം തുടരുകയാണ്. പി.കെ.കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന്‍ തുടങ്ങിയവരെയാണ് നിലയ്ക്കലില്‍ തടഞ്ഞത്. പമ്പയിലേക്ക് തങ്ങളുടെ വാഹനം കടത്തിവിടണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ സമ്മതിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് വാക്കുതര്‍ക്കമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments