പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസിലെ പ്രതികളായ ടി.ഒ സൂരജ്, ടി വി തങ്കച്ചന്, സുമിത് ഗോയല്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റീസ് സുനില്‍ തോമസ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം തേടി പ്രതികള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ ആദ്യം സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഇതിനിടെ പാലാരിവട്ടം മേല്‍പ്പാലം അതീവ ദുര്‍ബലമെന്ന സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നു. പാലത്തിന്റെ ഗര്‍ഡറില്‍ 2183 വിള്ളലുകളുണ്ട്. ഇതില്‍ 99 എണ്ണവും മൂന്ന് മില്ലിമീറ്ററില്‍ കൂടുതല്‍ നീളമുള്ളതാണ്. ഇവ അതീവഗുരുതരമാണെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.