HomeNewsShortപാലായിൽ ഹാമർ തലയിൽ വീണ് വിദ്യാർത്ഥി മരിച്ച സംഭവം: കുറ്റക്കാരായ മൂന്ന് കായിക അധ്യാപകർ അറസ്റ്റിൽ

പാലായിൽ ഹാമർ തലയിൽ വീണ് വിദ്യാർത്ഥി മരിച്ച സംഭവം: കുറ്റക്കാരായ മൂന്ന് കായിക അധ്യാപകർ അറസ്റ്റിൽ

പാലായിൽ നടന്ന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് പ്ലസ് വൺ വിദ്യാർത്ഥിയായ അഫീൽ ജോൺസൻ മരിച്ച കേസിൽ മൂന്ന് കായിക അധ്യാപകർ അറസ്റ്റിൽ. സംഘാടകരായ റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടിഡി മാർട്ടിൻ, സിഗ്നൽ ചുമതലയുണ്ടായിരുന്ന ഒഫീഷ്യൽ കെവി ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ പാലാ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മറ്റൊരു ഒഫീഷ്യൽ പി നാരായണൻകുട്ടിയാണ് ഇനി അറസ്റ്റിലാകാനുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments