HomeNewsShortകാവേരി പ്രശ്നം: കര്‍ണാടകയില്‍ പരക്കെ അക്രമം; വെടിവെപ്പില്‍ ഒരാള്‍ മരിച്ചു

കാവേരി പ്രശ്നം: കര്‍ണാടകയില്‍ പരക്കെ അക്രമം; വെടിവെപ്പില്‍ ഒരാള്‍ മരിച്ചു

ബംഗളൂരു: കാവേരി പ്രശ്നത്തിൽ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷം രൂക്ഷമായി. ഹഗനപള്ളിയില്‍ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. പൊലീസ് വാഹനം പ്രതിഷേധക്കാര്‍ കത്തിക്കാന്‍ ശ്രമിച്ചതിനത്തെുടര്‍ന്നാണ് വെടിയുതിര്‍ത്തത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരിലെ വീടിനുനേരെ കല്ളേറുണ്ടായി. തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്‍ന്നാണ് സംഘർഷം ഉണ്ടായത്.

 

 
ബംഗളൂരുവിൽ തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 30 ഓളം ബസുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. മൈസൂര്‍ റോഡിലുള്ള കെ.പി.എന്‍ ട്രാവൽസി​​െൻറ ബസ് ഡിപ്പോയിലാണ് അക്രമുണ്ടായത്. നഗരത്തിലെ തമിഴ്നാട് സ്വദേശികളുടെ സ്ഥാപനങ്ങള്‍ക്കു നേരെയും തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. അമ്പതോളം ലോറികള്‍ക്കു കല്ളെറിഞ്ഞു. ലെഗ്ഗേരിയില്‍ പൊലീസ് വാന്‍ കത്തിച്ചു. മണ്ഡ്യ മദ്ദൂരില്‍ യുവാവ് തീയില്‍ ചാടി ആത്മാഹുതിക്കു ശ്രമിച്ചു. അക്രമം നടത്തിയ 200പേരെ അറസ്​റ്റു ചെയ്​തതായി പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു. സംഘര്‍ഷ മേഖലകളില്‍ ക്രമസമാധാനപാലനത്തിനു 15,000 പൊലീസുകാരെ വിന്യസിച്ചു. അക്രമം പടര്‍ന്നതിനെ തുടര്‍ന്ന് ബംഗളൂരുവിലും മറ്റു സംഘർപ്രദേശങ്ങളിലും 10 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു . കെങ്കരേി, മഗാടി റോഡ്, ആര്‍.ആര്‍ നഗര്‍, ചന്ദ്ര ലേഒൗട്ട്, കെ.പി അഗ്രഹാര, യശ്വന്ത്പുര, മഹാലക്ഷമി ലേഒൗട്ട് , പീനയ, ആര്‍.എം.സി യാര്‍ഡ്, നന്ദിനി ലേ ഒൗട്ട്, ജ്ഞാനഭാരതി എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ഭാര്യ ശാരീരികബന്ധം നിഷേധിച്ചതിന് കോടതിയെ സമീപിച്ച യുവാവിന് ലഭിച്ചത് വ്യത്യസ്തമായ നീതി !

ഗീതാഞ്ജലി എന്ന പെൺകുട്ടിയോട് അവളുടെ അച്ഛൻ ചെയ്ത ക്രൂരതകൾ മനുഷ്യർ സഹിക്കുമോ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments