HomeSportsപാരലിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്ന ആദ്യ വനിതാതാരമായി ദീപ മാലിക്ക്

പാരലിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്ന ആദ്യ വനിതാതാരമായി ദീപ മാലിക്ക്

റിയോ ഡി ജനീറോ: പാരലിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമെന്ന ചരിത്ര നേട്ടം ദീപ മാലിക് സ്വന്തമാക്കി. ദീപ മാലിക് വനിത ഷോട്ട്പുട്ടില്‍ വെള്ളി നേടി. എഫ്- 53 വിഭാഗത്തില്‍ ആറു ശ്രമങ്ങളിലായി 4.61 മീറ്റര്‍ ദൂരം കണ്ടത്തെിയാണ് ദീപ നേട്ടം കൊയ്തത്. ദീപ മാലിക്കിന്‍റെ വിജയത്തോടെ മൂന്നാം മെഡലാണ് റിയോ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ബഹ്റിന്‍ താരം ഫത്തേമ നെദാമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. 4.76 മീറ്റര്‍ ദൂരമാണ് ഫത്തേമ താണ്ടിയത്. ഗ്രീസിന്‍റെ ദിമിത്ര കൊറികിഡ (4.28 മീറ്റര്‍) ദൂരം രേഖപ്പെടുത്തി വെങ്കലം നേടി. ദീപയുടെ വിജയത്തോടെ പാരലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി ഉയര്‍ന്നു. ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലു സ്വര്‍ണവും വരുണ്‍ ഭാട്ടിയ വെങ്കലവും നേടിയിരുന്നു. അരയ്ക്ക് താഴെ സ്വാധീനമില്ലാത്ത ദീപ വീല്‍ച്ചയെറിലിരുന്നാണ് മത്സരിച്ചത്. ഷോട്ട്പുട്ടിന് പുറമേ ജാവലിന്‍ ത്രോയിലും മോട്ടോര്‍ സ്പോര്‍ട്സിലും നീന്തലിലും നിരവധി നേട്ടങ്ങളും 45-കാരിയായ ദീപ സ്വന്തമാക്കിയിട്ടുണ്ട്.

ഭാര്യ ശാരീരികബന്ധം നിഷേധിച്ചതിന് കോടതിയെ സമീപിച്ച യുവാവിന് ലഭിച്ചത് വ്യത്യസ്തമായ നീതി !

ഗീതാഞ്ജലി എന്ന പെൺകുട്ടിയോട് അവളുടെ അച്ഛൻ ചെയ്ത ക്രൂരതകൾ മനുഷ്യർ സഹിക്കുമോ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments