HomeNewsShortകണ്ണൂരില്‍ അക്രമം: പി.ശശിയുടെയും വി.മുരളീധരന്‍ എംപിയുടെയും വീടിന് നേരെ ബോംബെറിഞ്ഞു

കണ്ണൂരില്‍ അക്രമം: പി.ശശിയുടെയും വി.മുരളീധരന്‍ എംപിയുടെയും വീടിന് നേരെ ബോംബെറിഞ്ഞു

കണ്ണൂരില്‍ പരക്കെ അക്രമം. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെയും പി.ശശിയുടെയും വി.മുരളീധരന്‍ എംപിയുടെയും വീടിന് നേരെ ബോംബേറുണ്ടായി. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ രാത്രിയാണ് ബോംബേറുണ്ടായത്. തലശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു. ബോംബേറില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.

സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ വീടിനുനേരെയും രാത്രിയില്‍ ബോംബേറുണ്ടായി. തലശ്ശേരി കോടതിക്കു സമീപത്തെ വീടാണു ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ശശി ഈ സമയം വീട്ടിലില്ലായിരുന്നു. ഇരിട്ടിയില്‍ സിപിഐഎം പ്രവര്‍ത്തകനു വെട്ടേറ്റു. പെരുമ്പറമ്പിലെ വി.കെ.വിശാഖിനാണ് (28 ) വെട്ടേറ്റത്. വിശാഖിനെ ആശുപത്രിയിലേക്കു മാറ്റി.

ഷംസീറിന്റെ വീടിനു നേരെയുണ്ടായ ബോംബേറ് അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വീടിനു നേരെ നടന്ന ബോംബാക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഷംസീര്‍ ആരോപിച്ചു. കേരളത്തില്‍ ആസൂത്രിതമായി കലാപം ഉണ്ടാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments