HomeNewsLatest Newsഅക്രമ പരമ്പര: പാലക്കാടും മഞ്ചേര്വത്തും നിരോധനാജ്ഞ

അക്രമ പരമ്പര: പാലക്കാടും മഞ്ചേര്വത്തും നിരോധനാജ്ഞ

പാലക്കാട് നഗരത്തിലും കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും നിരോധനാജ്ഞ. ഇന്ന് വൈകിട്ട് ആറുമണിവരെയാണ് നിരോധനാജ്ഞ. ഹർത്താലിൽ പാലക്കാട് നഗരത്തിലെമ്പാടും വ്യാപക അക്രമങ്ങളുണ്ടായിരുന്നു. നഗരത്തിലും മണ്ണാര്‍ക്കാടും പലതവണ സംഘര്‍ഷമുണ്ടായി. സംസ്ഥാനത്താകെ ഇന്ന് 745 പേര്‍ അറസ്റ്റിലായി. 628പേര്‍ കരുതല്‍ തടങ്കലില്‍, 559 കേസ് റജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരത്ത് സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

ഹര്‍ത്താല്‍ സമയം കഴിഞ്ഞശേഷം തിരുവനന്തപുരത്ത് മൂന്നിടങ്ങളിലെ അക്രമ സംഭവങ്ങളില്‍ ശബരിമല തീര്‍ഥാടകന്‍ അടക്കം നാലുപേര്‍ക്ക് പരുക്ക്. കളിയിക്കാവിളയിലില്‍ ശബരിമലയിലേക്ക് പോകുകയായിരുന്ന പന്ത്രണ്ട സംഘത്തിന് നേരേയുണ്ടായ ആക്രമണത്തിലാണ് പ്രശാന്ത് എന്ന തീര്‍ഥാടകന് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന ജെറിനും കുത്തേറ്റു. ആക്രമണ കാരണം വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments