HomeNewsShortപുരാവസ്തു തട്ടിപ്പ് കേസ്: പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി  രേഖപ്പെടുത്തി; മോൻസൻ തട്ടിപ്പുകാരനെന്നറിഞ്ഞത് തെറ്റിയ...

പുരാവസ്തു തട്ടിപ്പ് കേസ്: പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി  രേഖപ്പെടുത്തി; മോൻസൻ തട്ടിപ്പുകാരനെന്നറിഞ്ഞത് തെറ്റിയ ശേഷമെന്ന് മൊഴി

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.മോന്‍സന്റെ സാമ്പത്തിക ഇടപാടുകളില്‍ അനിതക്കുളള പങ്കിനെ കുറിച്ചും ചോദ്യമുണ്ടായതൈായും സൂചനയുണ്ട്. തട്ടിപ്പുകളെക്കുറിച്ച് ആദ്യം അറിഞ്ഞിരുന്നില്ലെന്നാണ് അനിത ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. മോന്‍സണുമായി തെറ്റിപ്പിരിഞ്ഞശേഷമാണ് തട്ടിപ്പുകാരനെന്ന് അറിഞ്ഞതെന്നും അവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് അനിതയുടെ മൊഴിയെടുത്തത്. സൈബര്‍ പൊലിസ് സംഘടിപ്പിച്ച കൊക്കൂണ്‍ ഫെസ്റ്റിലെ സാന്നിധ്യം, മോന്‍സണ്‍ മാവുങ്കല്‍ അനിതയുടെ ഉന്നതബന്ധം ഉപയോഗിച്ചോ എന്ന കാര്യവും ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞുവെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments