HomeNewsShortമഴക്കെടുതി; നഷ്ടപരിഹാരകുടിശ്ശിക 15ദിവസത്തിനകം നല്‍കുമെന്ന് കൃഷിമന്ത്രി; 200 കോടിയുടെ കൃഷിനാശം കണക്കാക്കുന്നു

മഴക്കെടുതി; നഷ്ടപരിഹാരകുടിശ്ശിക 15ദിവസത്തിനകം നല്‍കുമെന്ന് കൃഷിമന്ത്രി; 200 കോടിയുടെ കൃഷിനാശം കണക്കാക്കുന്നു

കനത്ത മഴയില്‍ സംസ്ഥാനത്ത് 200 കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായെന്ന് കൃഷിമന്ത്രി പി പ്രസാദ്.കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക 15 ദിവസത്തിനകം നല്‍കുമെന്നും മന്ത്രി അറിയിച്ചു. കുട്ടനാട്ടില്‍ മാത്രം 18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. നഷ്ടപരിഹാര കുടിശ്ശികയ്ക്കുള്ള പുതിയ അപേക്ഷകള്‍ 10 ദിവസത്തിനകം ഓണ്‍ലൈനായോ കൃഷിഭവനുകളില്‍ നേരിട്ടോ അപേക്ഷ നല്‍കാം. കാലാവസ്ഥാ വ്യതിയാനത്തെ കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതികളാണ് കൃഷിവകുപ്പ് നിലവില്‍ ആലോചിക്കുന്നത്. നവംബര്‍ പത്തിനകം കുടിശ്ശിക സംബന്ധിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.കുട്ടനാട്ടില്‍ മാത്രം 18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്.കര്‍ഷകര്‍ക്കുണ്ടായ നഷ്ടം ഗൗരവതരമായാണ് സര്‍ക്കാര്‍ കാണുന്നത്. കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടങ്ങള്‍ വലിയ വെല്ലുവിളിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments