HomeNewsShortതൃശൂരിൽ രോഗിയെ കൊണ്ടുപോയ ആംബുലൻസ് മറിഞ്ഞ് അപകടം; രോഗിയടക്കം മൂന്നുപേർ മരിച്ചു; മൂന്നുപേർ ഗുരുതരാവസ്ഥയിൽ

തൃശൂരിൽ രോഗിയെ കൊണ്ടുപോയ ആംബുലൻസ് മറിഞ്ഞ് അപകടം; രോഗിയടക്കം മൂന്നുപേർ മരിച്ചു; മൂന്നുപേർ ഗുരുതരാവസ്ഥയിൽ

തൃശൂർ കുന്നംകുളം ചൊവ്വന്നൂരില്‍ രോഗിയുമായി പൊയ്യ ആംബുലൻസ് മറിഞ്ഞു അപകടം. ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടംഡ്രൈവര്‍ അടക്കം ആറ് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ന്യുമോണിയ ബാധിച്ച് ശ്വാസതടസം നേരിട്ട ഫെമിനയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. . ചൊവ്വന്നൂര്‍ എസ്ബിഐ ബാങ്കിന് സമീപത്ത് വെച്ചാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments