HomeNewsShortഅഭയ കേസ്: തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥരെ പ്രതിച്ചേര്‍ക്കാന്‍ സിബിഐ കോടതി ഉത്തരവ്

അഭയ കേസ്: തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥരെ പ്രതിച്ചേര്‍ക്കാന്‍ സിബിഐ കോടതി ഉത്തരവ്

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥരെ പ്രതിച്ചേര്‍ക്കാന്‍ സിബിഐ കോടതി ഉത്തരവ്. മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെടി മൈക്കിളിനെ പ്രതിച്ചേര്‍ക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മറ്റു ആരോപണവിധേയരെ വെറുതെവിടാനും കോടതി ഉത്തരവിട്ടു. കേസില്‍ തെളിവുകള്‍ നശിപ്പിച്ച്‌ പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരം ഒരുക്കി കൊടുത്തു എന്നാരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആഴ്ച്ചകള്‍ നീണ്ട നടന്ന വാദങ്ങള്‍ക്ക് ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

തൊണ്ടി മുതല്‍ നശിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് കോടതി വാദത്തിനിടയില്‍ അഭിപ്രായപ്പെട്ടിരുന്നു. കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൃതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീവരെ പ്രതികളാക്കി 2009ല്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല. തെളിവ് നശിപ്പിച്ചതിന് കോട്ടയം വെസ്റ്റ് പോലീസ് അഡീഷണല്‍ എസ്‌ഐയായ വിവി അഗസ്റ്റിന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവല്‍ എന്നിവരെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1992 മാര്‍ച്ച്‌ 27നാണ് സിസ്റ്റര്‍ അഭയ പയസ് ടെന്‍ത് കോണ്‍വെന്റില്‍ വെച്ച്‌ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments