HomeNewsLatest Newsമലയാളത്തിന്റെ പ്രിയ നടി ഭാവന വിവാഹിതയായി; ചിത്രങ്ങൾ കാണാം

മലയാളത്തിന്റെ പ്രിയ നടി ഭാവന വിവാഹിതയായി; ചിത്രങ്ങൾ കാണാം

മലയാളത്തിന്റെ പ്രിയ നടി ഭാവന വിവാഹിതയായി. ഭാവനയും കര്‍ണാടക സ്വദേശിയായ സിനിമാ നിര്‍മാതാവ് നവീനും ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് തിരുവമ്ബാടി ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹിതരായത്. 10.30ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവാഹത്തോടനബന്ധിച്ചുള്ള മറ്റ് ചടങ്ങുകള്‍ നടക്കും. തിരുവമ്ബാടി ക്ഷേത്രത്തില്‍ വെച്ച്‌ വടന്ന താലികെട്ട് ചടങ്ങിന് ഭാവനയുടേയും നവീന്‍റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സിനിമ രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹ സത്കാരവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിവാഹ ആഘോഷങ്ങളുടെ ഭാഗമായി നടന്ന മെഹന്ദി ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. പ്രിയങ്ക ചോപ്രയടക്കം സിനിമാരംഗത്തെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും മെഹന്ദി ആഘോഷത്തില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments