HomeNewsShortഎംടി വാസുദേവൻ നായർക്ക് 90ാം പിറന്നാൾ; നവതിയുടെ നിറവിൽ മലയാളത്തിന്റെ അതുല്യ കഥാകാരൻ

എംടി വാസുദേവൻ നായർക്ക് 90ാം പിറന്നാൾ; നവതിയുടെ നിറവിൽ മലയാളത്തിന്റെ അതുല്യ കഥാകാരൻ

പകരംവയ്ക്കാനില്ലാത്ത കഥാകാരൻ നവതിയുടെ നിറവിൽ. അതുല്യമായ കഥകൾ സമ്മാനിച്ച എഴുത്താകരന് അവിസ്മരണീയമായ പിറന്നാൾ സമ്മാനമാണ് സാംസ്ക്കാരികകേരളം സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മൂട്ടിയും ഉൾപ്പടെയുള്ള പ്രമുഖർ തുഞ്ചൻ പറമ്പിൽ നടന്ന നവതി ആഘോഷ പരിപാടികളിൽ പങ്കെടുത്ത് എം.ടിക്ക് ആശംസകൾ നേർന്നു. എഴുത്തുകാരൻ എന്നതിൽ ഉപരി ഒരു ബഹുമുഖ പ്രതിഭയായാണ് എം.ടി വാസുദേവൻ നായർ മലയാളിക്ക് മുന്നിൽ വിസ്മയം തീർത്തത്. നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ എം.ടി വ്യക്തിമുദ്ര പതിപ്പിച്ചു. 1933 ജൂലൈ 15ന് പുന്നയൂർക്കുളത്തെ ടി.നാരായണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായിട്ടാണ് എം.ടി ജനിച്ചത്. അധ്യാപകനായും പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തിലും സിനിമയിലും അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് രാഷ്ട്രം പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ തിളക്കമേറിയ നിരവധി പുരസ്ക്കാരങ്ങൾ നൽകി എം.ടിയെ ആദരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments