കാലിത്തീറ്റ കുഭകോണത്തിലെ നാലാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍. ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ 19 പ്രതികള്‍ കുറ്റക്കാരാണെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു. ദുംക ട്രഷറിയില്‍ നിന്നും 1995 നും 96 നും ഇടയില്‍ 3.13 കോടി രൂപ വ്യാജ ബില്ലുകളും വൗച്ചറുകളും നല്കി അനധികൃതമായി പിന്‍വലിച്ച കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഉത്തരവ്. കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്ര ഉള്‍പ്പെടെ 12 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ശിക്ഷാവിധി കോടതി വെള്ളിയാഴ്ച പ്രഖ്യാപിക്കും.
അസുഖബാധിതനായ ലാലു പ്രസാാദ് യാദവ് ആശുപത്രിയില്‍ നിന്നാണ് ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയിലെത്തിയത്. കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യ കേസില്‍ അഞ്ച് വര്‍ഷവും രണ്ടാമത്തെ കേസില്‍ മൂന്നര വര്‍ഷവും മൂന്നാമത്തെ കേസില്‍ അഞ്ച് വര്‍ഷവും ലാലുവിന് കോടതി ശിക്ഷ വിധിച്ചിരുന്നു.