HomeNewsShortകണ്ണൂരിൽ കാറിനു മുകളിൽ ചരക്കുലോറി മറിഞ്ഞ് മൂന്നു മരണം

കണ്ണൂരിൽ കാറിനു മുകളിൽ ചരക്കുലോറി മറിഞ്ഞ് മൂന്നു മരണം

കണ്ണൂർ: കണ്ണൂരിൽ ഇരിട്ടി മാക്കൂട്ടം ചുരത്തിലുണ്ടായ വാഹനാപകടത്തിൽ മൂന്നു വടകര സ്വദേശികൾ മരിച്ചു. അഞ്ചുപേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ വിരാജ് പേട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്ന് ചുക്ക് കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടമുണ്ടാക്കിയത്. പൊലീസ് കൈകാട്ടിയിട്ടും നിർത്താതെ അമിത വേഗത്തിൽ ഒാടിച്ചു പോയ ലോറി നിയന്ത്രണംവിട്ട് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. മൃതദേഹങ്ങൾ വിരാജ് പേട്ട ആശുപത്രിയിൽ. രാവിലെ തമിഴ്നാട് അതിർത്തിയിലെ പെരുമ്പാടിയിലായിരുന്നു അപകടം. ചെക്ക്പോസ്റ്റിന് സമീപത്തെ ഹോട്ടലിന് മുമ്പിൽ നിർത്തിയിട്ടിരുന്ന പത്തംഗ വിനോദ യാത്രാ സംഘത്തിന്‍റെ ടവേര കാറിന് മുകളിലേക്ക് ലോറി മറിയുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments