HomeSportsദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ അനുമോള്‍ തമ്പിയിലൂടെ കേരളത്തിന് ആദ്യ സ്വര്‍ണം

ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ അനുമോള്‍ തമ്പിയിലൂടെ കേരളത്തിന് ആദ്യ സ്വര്‍ണം

തേഞ്ഞിപ്പലം: ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളം കുതിപ്പ് തുടങ്ങി. കേരളത്തിന് ആദ്യ സ്വര്‍ണം കരസ്ഥമായി. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ അനുമോള്‍ തമ്പിയാണ് സ്വര്‍ണം നേടിയത്. ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ തമിഴ്‌നാടിന്റെ ബഹാദൂര്‍ പട്ടേല്‍ സ്വര്‍ണം നേടി. ഈ ഇനത്തില്‍ മത്സരിച്ച കേരളത്തിന്റെ അജിത്ത് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 4.30ന് നടക്കും. കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന ദേശീയ യൂത്ത് അത് ലറ്റിക് മീറ്റില്‍ കേരളം 156 പോയിന്റ് നേടിയിരുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments