HomeNewsLatest Newsകോടതി സമുച്ചയത്തിൽ ഭാര്യയ്ക്കുനേരെ യുവാവിന്റെ ആസിഡ് ആക്രമണം; ഒപ്പമുണ്ടായിരുന്ന അഭിഭാഷകനും പരിക്ക്

കോടതി സമുച്ചയത്തിൽ ഭാര്യയ്ക്കുനേരെ യുവാവിന്റെ ആസിഡ് ആക്രമണം; ഒപ്പമുണ്ടായിരുന്ന അഭിഭാഷകനും പരിക്ക്

തർക്കത്തിനിടെ കോടതി സമുച്ചയത്തിൽ ഭാര്യയ്ക്കുനേരെ യുവാവിന്റെ ആസിഡ് ആക്രമണം. രാമനാഥപുരം കാവേരി നഗർ സ്വദേശിനി കവിത(33)യ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കവിതയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് അഭിഭാഷകർക്ക് കൂടി പരുക്കേറ്റു. ഒരു കേസിന്റെ വാദം കേൾക്കാനായിരുന്നു കവിത ഇന്ന് കോടതിയിൽ എത്തിയത്. കോടതിയിൽ വെച്ച് യുവതിയുമായി ഭർത്താവ് ശിവകുമാർ ആദ്യം തർക്കത്തിലേർപ്പെട്ടു. ഇതിനിടെയാണ് കയ്യിൽ കരുതിയിരുന്ന കുപ്പിയിലെ ആസിഡ് ശിവകുമാർ യുവതിയ്ക്ക് നേരെ ഒഴിച്ചത്. പിന്നാലെ ഒരു സംഘം അഭിഭാഷകർ ശിവകുമാറിനെ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കവിതയെ ഉടൻ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം എന്തെന്ന് വെളിപ്പെട്ടിട്ടില്ല. പൊലീസ് അന്വേഷണം നടത്തിവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments