HomeNewsLatest Newsവാനാക്രൈ സൈബര്‍ ആക്രമണം കേരളത്തിലും; വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ കമ്പ്യൂട്ടറുകൾ തകരാറിൽ

വാനാക്രൈ സൈബര്‍ ആക്രമണം കേരളത്തിലും; വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ കമ്പ്യൂട്ടറുകൾ തകരാറിൽ

റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും നടന്നതായി സൂചന. വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ കമ്പ്യൂട്ടറുകളാണ് തകരാറിലായിരിക്കുന്നത്. റാന്‍സംവെയര്‍ സോഫ്റ്റ്വെയര്‍ പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളെ ബാധിച്ചോയെന്ന് സംശയമുണ്ട്. നാല് കമ്പ്യൂട്ടറുകളിലെയും മുഴുവന്‍ ഫയലുകളും തുറക്കുവാന്‍ സാധിക്കുന്നില്ല. 2 മണിക്കൂറിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ മുഴുവന്‍ ഫയലുകളും നശിപ്പിക്കുമെന്ന് ഭീഷണി ലഭിച്ചതായി പറയുന്നു. അതേസമയം മൂന്ന് ദിവസത്തിനകം മുന്നൂറ് ഡോളര്‍ ബിറ്റ്കോയില്‍ നിക്ഷേപിക്കണമെന്നും അല്ലെങ്കില്‍ മോചനദ്രവ്യം വര്‍ധിപ്പിക്കുമെന്നും കമ്പ്യൂട്ടറില്‍ സന്ദേശമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ വൈറസ് പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കേരളത്തില്‍ നിന്നുള്ള ആദ്യ സംഭവമാണ് വയനാട്ടിലേത്. ഇന്നു രാവിലെയാണ് കംപ്യൂട്ടറുകള്‍ തകരാറിലായത് കണ്ടെത്തിയത്.

 

 

 

 

അവധി കഴിഞ്ഞ് പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ആക്രമണം വീണ്ടുമുണ്ടാകുമെന്നാണ് യൂറോപ്പിലെ പ്രമുഖ സുരക്ഷ ഏജന്‍സിയായ യൂറോപോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവരെ 150 രാജ്യങ്ങളും രണ്ട് ലക്ഷം കമ്പ്യൂട്ടര്‍ ശ്യംഖലകളും വാനാക്രൈ 2.0 എന്ന അപകടകാരിയായ റാന്‍സംവെയര്‍ ആക്രമണത്തിന് ഇരയായത്. ഇന്ത്യയില്‍ ഇതുവരെ നൂറു കണക്കിന് കമ്പ്യൂട്ടറുകള്‍ ആക്രമണത്തിന് ഇരയായെന്നാണ് സൂചന.

 

 

 

 

വാനാക്രൈ 2.0 മഹാരാഷ്ട്ര പൊലീസിനെ ഭാഗികമായി ബാധിച്ചു. ബാങ്കുകള്‍, ടെലികോം കമ്പനികള്‍, ഓഹരി വിപണികള്‍, ടോലികോം കമ്പനികള്‍ എന്നിവയുള്‍പെടെവയ്ക്ക് സിഇആര്‍ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതീവ ഗുരുതരമായാണ് സൈബര്‍ ആക്രമണത്തെ കേന്ദ്രസര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി)വിലയിരുത്തിയത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് ആക്രമത്തിനിരയായത്. മൈക്രോസോഫ്റ്റിലെ സുരക്ഷാ പിഴവ് വഴി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തിയതെന്നാണ കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments