HomeNewsLatest Newsമോട്ടോര്‍ വ്യവസായ സംരക്ഷണസമിതിയുടെ ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി

മോട്ടോര്‍ വ്യവസായ സംരക്ഷണസമിതിയുടെ ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി

ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ബിഎംഎസ് ഒഴികെയുള്ള യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. മോട്ടോര്‍ വാഹന മേഖലയിലെ എല്ലാ തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments