HomeNewsLatest Newsയാത്രയ്‌ക്കിടെ വിദേശ മലയാളിയുടെ സ്വര്‍ണവും ഐഫോണും മോഷ്ടിച്ചു

യാത്രയ്‌ക്കിടെ വിദേശ മലയാളിയുടെ സ്വര്‍ണവും ഐഫോണും മോഷ്ടിച്ചു

മുളന്തുരുത്തി: സ്വകാര്യ ബസിലെ യാത്രയ്‌ക്കിടെ വിദേശ മലയാളിയായ യുവതിയുടെ ബാഗിലുണ്ടായിരുന്ന 10 പവന്‍ സ്വര്‍ണവും ലക്ഷം രൂപ വിലമതിക്കുന്ന ഐ ഫോണും പാസ്‌പോര്‍ട്ടും ബാങ്ക്‌ രേഖകളും കളവു പോയി. 21-ന്‌ തിരിച്ചുപോകാനിരിക്കെയാണ്‌ പാസ്‌പോര്‍ട്ട്‌ നഷ്‌ടപ്പെട്ടത്‌. ഉടന്‍ തന്നെ മുളന്തുരുത്തി പോലീസില്‍ പരാതി നല്‍കി. വിദേശത്ത് നിന്നും നിന്നു നാട്ടിലെത്തിയ വട്ടുക്കുന്ന്‌ സ്വദേശിനിയായ കണ്ണംപിള്ളില്‍ സംഗീത കെ. മത്തായിയാണ്‌ മോഷണത്തിന്‌ ഇരയായത്‌. ഇന്നലെ ഉച്ചയ്‌ക്കു 12-ന്‌ പള്ളിത്താഴം കവലയില്‍ നിന്നു പിറവത്തേക്കുള്ള ബസില്‍ കയറിയ യുവതി കരവട്ടെ കുരിശില്‍ ഇറങ്ങി. സമീപത്തുള്ള ആയുര്‍വേദ മരുന്നുകടയില്‍ കയറിയപ്പോഴാണ്‌ ബാഗിന്റെ സിബ്‌ തുറന്നിരിക്കുന്നതു കണ്ടത്‌. സ്വര്‍ണമടക്കം നഷ്‌ടപ്പെട്ടെന്നറിഞ്ഞ്‌ പോലീസില്‍ പരാതി നല്‍കി. നഷ്‌ടപ്പെട്ട മൊബൈല്‍ ഫോണ്‍ രണ്ടു മണിക്കൂറിനു ശേഷമാണ്‌ ഓഫ്‌ ചെയ്യപ്പെട്ടത്‌. ഇതിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിനു പോലീസ്‌ തയാറായില്ലെന്നാണ്‌ ആക്ഷേപം. സംഗീത സഞ്ചരിച്ച സ്വകാര്യബസില്‍ നിന്ന്‌ രണ്ടു തമിഴ്‌ സ്‌ത്രീകള്‍ ആരക്കുന്നം കവലയില്‍ ഇറങ്ങിപ്പോകുന്നതു കണ്ടെന്നു വിവരം ലഭിച്ചതോടെ പോലീസ്‌ അവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുളന്തുരുത്തി പോലീസ്‌ അനാസ്‌ഥ കാട്ടിയെന്ന്‌ യുവതിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി. ഭര്‍ത്താവുമൊത്ത്‌ സിംഗപ്പൂരില്‍ ജോലി ചെയ്ുന്ന സംഗയീത ഒരാഴ്‌ച മുമ്പാണ്‌ നാട്ടിലെത്തിയത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments